ടെക്സ്റ്റ് മെസേജും സ്വയം അപ്രത്യക്ഷമാകും; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ

Advertisement
Featured Image

ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഫീച്ചർ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഐഫോൺ ഉപയോക്താക്കൾക്കായി ‘വ്യൂ-വൺസ്’ ടെക്സ്റ്റ് മെസേജുകൾ അവതരിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് കമ്പനി നടത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഫീച്ചർ നിലവിൽ വികസന ഘട്ടത്തിലാണെന്നും ബീറ്റാ ഉപയോക്താക്കൾക്ക് പോലും ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും അറിയുന്നു.


വാട്‍സാപ്പ് ബീറ്റ ഫോർ ഐഓഎസ് (WhatsApp Beta for iOS) പതിപ്പ് 26.24.10.16-ൽ ഈ ഫീച്ചറിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് വാട്‌സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഇത് ഇപ്പോൾ പ്രവർത്തനക്ഷമമാക്കിയിട്ടില്ല. ആപ്പിളിന്റെ ടെസ്റ്റ്ഫ്ലൈറ്റ് (TestFlight) പ്രോഗ്രാമിലൂടെ ബീറ്റാ അപ്‌ഡേറ്റുകൾ സ്വീകരിക്കുന്ന ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമല്ല.


നിലവിൽ വാട്‌സ്ആപ്പിൽ ഫോട്ടോകൾ, വീഡിയോകൾ, വോയ്‌സ് നോട്ടുകൾ എന്നിവ ‘വ്യൂ-വൺസ്’ രീതിയിൽ അയക്കാനുള്ള സൗകര്യമുണ്ട്. അതായത്, സ്വീകരിക്കുന്നയാൾ ഒരു തവണ മാത്രം അത് കാണാനോ കേൾക്കാനോ കഴിയും. പിന്നീട് ആ ഉള്ളടക്കം സ്വയം അപ്രത്യക്ഷമാകും. ഇതേ ആശയം ടെക്സ്റ്റ് സന്ദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ

Advertisement

Related News

15 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി യുഎഇ; അക്കൗണ്ട് തുറക്കാനോ മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കാനോ കഴിയില്ല

LATEST
News Image

വിദേശത്ത് പോകാതെ പഠിക്കാൻ 'കേരള നോളജ് വാലി'; ബജറ്റ് പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിഡി സതീശൻ; ഉന്നതവിദ്യാഭ്യാസത്തിന് 100 കോടി

LATEST
News Image

തീരദേശത്തിന് ആശ്വാസമായി ബജറ്റ്, വൻ പ്രഖ്യാപനങ്ങൾ; മണ്ണെണ്ണ സബ്‌സിഡി ഉയർത്തി, പട്ടയമില്ലാത്തവർക്ക് പട്ടയം നൽകും, മുതലപ്പൊഴി പ്രശ്നത്തിന് പരിഹാരം

LATEST
News Image

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്‍റെ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, പ്രാരംഭ ചെലവുകൾക്ക് ബജറ്റിൽ 10 കോടി

LATEST
News Image

വാങ്ങുന്നുണ്ടേൽ ഇപ്പോഴാവാം! വീണ്ടും തകർന്നടിഞ്ഞ് സ്വർണ്ണവില, പവൻ വില 1.07 ലക്ഷത്തിന് താഴേക്ക്, ഒറ്റയടിക്ക് പവന് കുറഞ്ഞത് 2680 രൂപ!

LATEST
News Image