ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. ആരംഭ ചെലവുകൾക്ക് 10 കോടി രൂപ വകയിരുത്തിയതായി ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയിച്ചു. വയോജന വകുപ്പിന്‍റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തിയതായും പ്രഖ്യാപനമുണ്ട്. പ്രിയദർശിനി പദ്ധതിക്കായി 600 കോടി, ആശ ഓണറേറിയം 78 കോടി എന്നിവയും ബജറ്റിൽ പ്രഖ്യാപിച്ചു. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി നടപ്പാക്കും. ക്ഷീര വികസനത്തിന് 102 കോടി വകയിരുത്തി. 3 വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തുമെന്നും പ്രഖ്യാപനമുണ്ട്.
Kerala
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്‍റെ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, പ്രാരംഭ ചെലവുകൾക്ക് ബജറ്റിൽ 10 കോടി
Related News
ടെക്സ്റ്റ് മെസേജും സ്വയം അപ്രത്യക്ഷമാകും; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ
15 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി യുഎഇ; അക്കൗണ്ട് തുറക്കാനോ മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കാനോ കഴിയില്ല
വിദേശത്ത് പോകാതെ പഠിക്കാൻ 'കേരള നോളജ് വാലി'; ബജറ്റ് പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിഡി സതീശൻ; ഉന്നതവിദ്യാഭ്യാസത്തിന് 100 കോടി
തീരദേശത്തിന് ആശ്വാസമായി ബജറ്റ്, വൻ പ്രഖ്യാപനങ്ങൾ; മണ്ണെണ്ണ സബ്‌സിഡി ഉയർത്തി, പട്ടയമില്ലാത്തവർക്ക് പട്ടയം നൽകും, മുതലപ്പൊഴി പ്രശ്നത്തിന് പരിഹാരം
വാങ്ങുന്നുണ്ടേൽ ഇപ്പോഴാവാം! വീണ്ടും തകർന്നടിഞ്ഞ് സ്വർണ്ണവില, പവൻ വില 1.07 ലക്ഷത്തിന് താഴേക്ക്, ഒറ്റയടിക്ക് പവന് കുറഞ്ഞത് 2680 രൂപ!

