വിദേശത്ത് പോകാതെ പഠിക്കാൻ 'കേരള നോളജ് വാലി'; ബജറ്റ് പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിഡി സതീശൻ; ഉന്നതവിദ്യാഭ്യാസത്തിന് 100 കോടി

Advertisement
Featured Image

തിരുവനന്തപുരം :

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൻ പരിഷ്കാരങ്ങളും വികസന കുതിപ്പും ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റ്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി 100 കോടി രൂപ വകയിരുത്തി. ഉന്നത പഠനത്തിനായി കേരളത്തിലെ കുട്ടികൾ വൻതോതിൽ വിദേശത്തേക്ക് ചേക്കേറുന്ന പ്രവണതയ്ക്ക് തടയിടാനും നാട്ടിൽ തന്നെ മികച്ച അന്താരാഷ്ട്ര പഠനസൗകര്യം ഉറപ്പാക്കാനുമായി 'കേരള നോളജ് വാലി' പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു.


വിദേശ സർവ്വകലാശാലകളിലേക്ക് പോകാതെ തന്നെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം കേരളത്തിൽ ഉറപ്പാക്കാൻ നോളജ് വാലി പദ്ധതി സഹായിക്കും. ലോകത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സർവ്വകലാശാലകളുമായും സഹകരിച്ച് ഏറ്റവും മികച്ച അക്കാദമിക് പ്രോഗ്രാമുകൾ കേരളത്തിൽ കൊണ്ടുവരും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പ്രത്യേക മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിക്ഷേപങ്ങളും വികസനവും സാധ്യമാക്കുന്നതിനായി സ്വകാര്യ സർവ്വകലാശാല ബില്ലിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തും. പിന്നാക്ക-ഗോത്രവർഗ്ഗ മേഖലയിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിയുടെ വികസനത്തിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Advertisement

Related News

ടെക്സ്റ്റ് മെസേജും സ്വയം അപ്രത്യക്ഷമാകും; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ

LATEST
News Image

15 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി യുഎഇ; അക്കൗണ്ട് തുറക്കാനോ മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കാനോ കഴിയില്ല

LATEST
News Image

തീരദേശത്തിന് ആശ്വാസമായി ബജറ്റ്, വൻ പ്രഖ്യാപനങ്ങൾ; മണ്ണെണ്ണ സബ്‌സിഡി ഉയർത്തി, പട്ടയമില്ലാത്തവർക്ക് പട്ടയം നൽകും, മുതലപ്പൊഴി പ്രശ്നത്തിന് പരിഹാരം

LATEST
News Image

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്‍റെ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, പ്രാരംഭ ചെലവുകൾക്ക് ബജറ്റിൽ 10 കോടി

LATEST
News Image

വാങ്ങുന്നുണ്ടേൽ ഇപ്പോഴാവാം! വീണ്ടും തകർന്നടിഞ്ഞ് സ്വർണ്ണവില, പവൻ വില 1.07 ലക്ഷത്തിന് താഴേക്ക്, ഒറ്റയടിക്ക് പവന് കുറഞ്ഞത് 2680 രൂപ!

LATEST
News Image