വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് ജൂണ്‍ 26ന് നടത്താനിരുന്ന കൂടിക്കാഴ്ച മുഹറം അവധി പ്രഖ്യാപിച്ചതിനാല്‍ ജൂണ്‍ 29 ലേക്ക് മാറ്റി. താത്്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും ബയോഡാറ്റയും സഹിതം മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. മെഡിക്കല്‍ ലബോര്‍ട്ടറി ടെക്‌നോളജിയില്‍ ഡിഗ്രി/ ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത.

