കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ കല്‍പറ്റ നഗരസഭയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. ജനറല്‍ നഴ്‌സിംഗ്/ ബിഎസ് സി നേഴ്‌സിങ് ഉണ്ടായിരിക്കണം. 50 വയസ്സ് കവിയരുത്. പാലിയേറ്റീവ് പരിശീലനം ലഭിച്ചവര്‍ക്കും പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത- പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ 30ന് വൈകിട്ട് നാലിനകം സമര്‍പ്പിക്കണം. ജില്ലാ കോ ഓഡിനേറ്റര്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, വയോമിത്രം ഓഫീസ്, മുണ്ടേരി റോഡ് കല്‍പറ്റ 673121 വിലാസത്തിലോ dckssmwyd@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്കോ അപേക്ഷ അയക്കാം. ഫോണ്‍: 9387388887

