നമ്പ്യാർകുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ ആത്താർ ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി മാസാചരണം "നട്ടു വളർത്താം,പരിപാലിക്കാം" പരിപാടിയുടെ ഭാഗമായുള്ള തൈ വിതരണം നെന്മേനി ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.യു പ്രശാന്ത് ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി.,പ്ലസ് ടു വിജയികളെ ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മെമെന്റോ നൽകി ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ് മോളമ്മ ബാബു അധ്യക്ഷത വഹിച്ചു. ഡോ.ജോജി ആരോഗ്യ ബോധ വൽക്കരണ ക്ലാസ് എടുത്തു.സി ഡി ഒ മാരായ കെ. പി.വിജയൻ,രാധാ പ്രസാദ് എന്നിവർ സംസാരിച്ചു.
Related News
ചക്രവാതച്ചുഴിയും ന്യൂനമർദ സാധ്യതയും; കേരളത്തിൽ ഇടിമിന്നലോടെ മഴക്കും 50 കി.മി വേഗതിയിൽ കാറ്റിനും സാധ്യത
സ്വീഡനെതിരായ ഇരട്ടപ്രഹരം, ഫിഫ പവര്‍ റാങ്കിംഗിലും ഗോള്‍ഡന്‍ ബൂട്ട് റേസിലും മെസിയെ പിന്തള്ളി എംബാപ്പെ, കുതിച്ച് ഹാലണ്ടും
പാലിയേറ്റീന് നഴ്സ് നിയമനം
സൗജന്യ ഫാഷന്‍ ഡിസൈനിങ് പരിശീലനം
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

