തരിയോട് : ഫുട്ബോൾ ലോകകപ്പ് മാതൃകയിൽ പൂർണമായും പാസ്റ്റർ ഓഫ്,പാരീസ് പുട്ടി എന്നീ മിശ്രിതങ്ങൾ ചേർത്ത് അഞ്ച് ദിവസം കൊണ്ട് കപ്പ് നിർമിച്ച് എട്ടാം മൈൽ സ്വദേശി സനീഷ് . ഇടിയംവയൽ ഫുട്ബോൾ സൗഹൃദ കൂട്ടായ്മ വിവിധ രാജ്യങ്ങളുടെ പേരിൽ ഒരുക്കിയ ഫുട്ബോൾ മത്സരത്തിൽ വിജയിയായവർക്ക് കൊടുക്കാൻ വേണ്ടി ആണ് കപ്പ് നിർമിച്ചത്. മുമ്പും ഇതുപോലെ ഓരോ അത്ഭുതസൃഷ്ടികൾ ഈ കലാകാരന്റെ കരവിരുതിൽ നിർമിച്ചിട്ടുണ്ട്. തരിയോട് എട്ടാം മൈൽ സ്വദേശിയായ സനീഷ് ആർട്ട് വർക്ക്,വാൾ ഡിസൈനിങ് എന്നിവയിലാണ് കൂടുതൽ വർക്ക് ചെയ്യാറുള്ളത്.നാട്ടിലും ഇന്ത്യയിൽ എവിടെയും വർക്കിന് പോകാറുണ്ട്.എട്ടാം മൈൽ മറ്റത്തിൽ പരേതനായ തോമസിന്റെയും ഫിലോമിനയുടെയും മകൻ ആണ് സനീഷ്
Related News
ചക്രവാതച്ചുഴിയും ന്യൂനമർദ സാധ്യതയും; കേരളത്തിൽ ഇടിമിന്നലോടെ മഴക്കും 50 കി.മി വേഗതിയിൽ കാറ്റിനും സാധ്യത
സ്വീഡനെതിരായ ഇരട്ടപ്രഹരം, ഫിഫ പവര്‍ റാങ്കിംഗിലും ഗോള്‍ഡന്‍ ബൂട്ട് റേസിലും മെസിയെ പിന്തള്ളി എംബാപ്പെ, കുതിച്ച് ഹാലണ്ടും
പാലിയേറ്റീന് നഴ്സ് നിയമനം
സൗജന്യ ഫാഷന്‍ ഡിസൈനിങ് പരിശീലനം
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

