സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനം സാരമായി കുറഞ്ഞതില്‍ പ്രതിഷേധിച്ചാണ് സമരം. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ ഡീസലിന് വേണ്ട വരുമാനം പോലും ലഭിക്കുന്നില്ല എന്നാണ് ബസ് ഉടമകളുടെ പരാതി. ഇന്ന് കാസർകോട് ജില്ലയിലെ സൂചനാ പണിമുടക്ക് പൂര്‍ണമായിരുന്നു. കാസർകോട് ജില്ലയിലെ 450 ൽ അധികം സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്താത്ത റൂട്ടുകളിൽ യാത്രക്കാർ ദുരിതത്തിൽ ആയി. വിവിധ തൊഴിലാളി സംഘടനകൾ പണിമുടക്കിൽ പങ്കാളികളായി. ഒഴിഞ്ഞ ബസുമായി അണങ്കൂരിൽ നിന്ന് കളക്ടറേറ്റിലേക്ക് മാർച്ചും സംഘടിപ്പിച്ചു. സ്വകാര്യ ബസ് മേഖലയിലെ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ് ആവശ്യം.
Kerala
ഇങ്ങനെ പറ്റില്ല, പ്രിയദർശിനി സൗജന്യയാത്ര പദ്ധതി കാരണമുള്ള വൻ നഷ്ടത്തിൽ കടുപ്പിച്ച് ഉടമകൾ; സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്
Related News
വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്
വയനാട്ടിലെ കോൺഗ്രസിന്റെ വീട്, വമ്പൻ അപ്ഡേറ്റുമായി മന്ത്രി ടി സിദ്ദിഖ്; 'ദിവസങ്ങൾക്കുള്ളിൽ പണി തുടങ്ങും, 18 വീടുകളുടെ ലേ ഔട്ട് അപ്രൂവലിന് നൽകി'
വാഹനാപകടം യുവാവ് മരണപ്പെട്ടു.
പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; പ്രവേശനം നേടിയത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികൾ; സപ്ലിമെന്ററി അലോട്ട്മെന്റ് 13 മുതൽ
കണ്സഷന് നിരക്ക് കൂട്ടുന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച ചെയ്യും; ഗതാഗത മന്ത്രി സി പി ജോണ്‍

