പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; പ്രവേശനം നേടിയത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികൾ; സപ്ലിമെന്‍ററി അലോട്ട്മെന്‍റ് 13 മുതൽ

Advertisement
Featured Image

സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികളുമായി പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിച്ചു. 81 ശതമാനം വിദ്യാർത്ഥികളും പ്രവേശനം നേടിയെന്ന് അധികൃതർ അറിയിച്ചു. മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 3,59,890 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. 81,375 സീറ്റുകളിൽ കൂടി ഒഴിവുണ്ട്.


തിരുവനന്തപുരം ജില്ലയിൽ മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 30,315 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ജില്ലയിൽ വിവിധ വിഭാഗങ്ങളിൽ 7,481 സീറ്റുകൾ ഒഴിവുണ്ട്.


ജില്ല, പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം/ഒഴിവുകൾ

തിരുവനന്തപുരം: 30315/7481

കൊല്ലം: 25170/6012

പത്തനംതിട്ട: 10365/4337

ആലപ്പുഴ 19710/4599

കോട്ടയം: 17528/4536

ഇടുക്കി: 9798/2041

എറണാകുളം: 28619/8140

തൃശൂർ: 30615/7706

പാലക്കാട്: 30517/5140

കോഴിക്കോട്: 35502/7600

മലപ്പുറം: 64393/14348

വയനാട്: 10035/1318

കണ്ണൂർ: 30727/4988

കാസർകോട് 16596/3129

അതേസമയം മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിരവധി വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിച്ചിട്ടില്ല. ശേഷിക്കുന്ന മെറിറ്റ് സീറ്റുകളിലേക്ക് നടക്കുന്ന സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. ഈ മാസം 13 മുതലാണ് സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രവേശനം ആരംഭിക്കുക.

Advertisement

Related News

വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്

LATEST
News Image

വയനാട്ടിലെ കോൺഗ്രസിന്‍റെ വീട്, വമ്പൻ അപ്ഡേറ്റുമായി മന്ത്രി ടി സിദ്ദിഖ്; 'ദിവസങ്ങൾക്കുള്ളിൽ പണി തുടങ്ങും, 18 വീടുകളുടെ ലേ ഔട്ട് അപ്രൂവലിന് നൽകി'

LATEST
News Image

വാഹനാപകടം യുവാവ് മരണപ്പെട്ടു.

LATEST
News Image

ഇങ്ങനെ പറ്റില്ല, പ്രിയദർശിനി സൗജന്യയാത്ര പദ്ധതി കാരണമുള്ള വൻ നഷ്ടത്തിൽ കടുപ്പിച്ച് ഉടമകൾ; സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്

LATEST
News Image

കണ്‍സഷന്‍ നിരക്ക് കൂട്ടുന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച ചെയ്യും; ഗതാഗത മന്ത്രി സി പി ജോണ്‍

LATEST
News Image