വ്യാപാര സ്ഥാപനങ്ങള്‍ ലൈസൻസ് നേടണം

Advertisement
Featured Image

തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിൽ വരുന്ന മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ജൂലൈ 31 നകം പഞ്ചായത്ത് ലൈസൻസ് നേടുകയോ/പുതുക്കുകയോ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം കേരള പഞ്ചായത്ത് രാജ് ചട്ടം 2025 പ്രകാരം സ്ഥാപനം അടച്ചു പൂട്ടുന്നതടക്കമുള്ള തുടർനടപടികൾ സ്വീകരിക്കും.

തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിൽ നമ്പർ കരസ്ഥമാക്കാത്ത കെട്ടിടങ്ങൾ / അനധികൃത കൂട്ടിച്ചേർക്കലുകൾ എന്നിവ ജൂലൈ 31നകം കെട്ടിട നമ്പർ കരസ്ഥമാക്കുകയോ/ ക്രമവൽക്കരിക്കുകയോ ചെയ്യണം. ജനവാസ കേന്ദ്രങ്ങളിൽ വന്യ ജീവിശല്യം രൂക്ഷമായി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സന്‍റെ ഉത്തരവ് പ്രകാരം തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ കാട് മൂടി കിടക്കുന്ന മുഴുവൻ സ്വകാര്യ ഭൂമിയിലേയും കാടുകൾ  ജൂലൈ 31നകം വെട്ടി നീക്കണം.

Advertisement

Related News