വിജയികൾക്ക് അനുമോദനവും,പരിസ്ഥിതി മാസാചരണവും സംഘടിപ്പിച്ചു.

Advertisement
Featured Image

ശ്രേയസ് ചുള്ളിയോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും,പരിസ്ഥിതി മാസാചരണവും നെന്മേനി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് നമ്പിച്ചാൻകുടി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ഒ.ജെ. ബേബി അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യപ്രഭാഷണം നടത്തി.വിജയികളെ മെമെന്റോ നൽകി ആദരിച്ചു.പരിസ്ഥിതി മാസാചരണം"നട്ടു വളർത്താം,പരിപാലിക്കാം" പരിപാടിയുടെ ഭാഗമായി ടിഷ്യൂ കൾച്ചർ വാഴകൾ വിതരണം ചെയ്തു.പിതൃ ദിനാ ചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.ലിസി ജോർജ്,ജെസീല, ഉഷ ഷാജു,ഷൈജ ശശിധരൻ എന്നിവർ സംസാരിച്ചു.

Advertisement

Related News