വാർഷിക മസ്റ്ററിങ് പൂർത്തീകരിക്കണം

Advertisement
Featured Image

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്ന പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ച പെൻഷൻകാർ, കുടുംബ പെൻഷൻ വാങ്ങുന്നവർ, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെൻഷൻ വാങ്ങുന്നവർ, കയർ സ്പെഷ്യൽ സ്കീം പ്രകാരം പെൻഷൻ വാങ്ങുന്നവർ എന്നിങ്ങനെ 2026 ജനുവരി മാസത്തിന് മുൻപ് പെൻഷൻ ലഭിച്ചു തുടങ്ങിയവർക്ക് അക്ഷയ കേന്ദ്രം മുഖേന 'ജീവൻരേഖ' വഴി ബയോമെട്രിക് രീതിയിൽ ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ വാർഷിക മസ്റ്ററിങ് പൂർത്തീകരിക്കാം. മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക് നവംബർ മുതൽ പെൻഷൻ മുടങ്ങുമെന്നും ബോർഡ് അഡീഷണൽ രജിസ്ട്രാർ അറിയിച്ചു.

Advertisement

Related News