ജൈവവൈവിധ്യ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം

Advertisement
Featured Image

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 2025 ലെ സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ജൈവ വൈവിധ്യ സംരക്ഷണം, പരിപാലനം, സുസ്ഥിര ഉപയോഗം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നീ വിഭാഗങ്ങളിലായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൾ, സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കർഷകർ, ജൈവവൈവിധ്യ മാനേജെന്റ് കമ്മിറ്റികൾ, സന്നദ്ധ സംഘടനകൾ എന്നിവർക്ക് അപേക്ഷക്കാം. പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ, അപേക്ഷ ഫോറം, മറ്റ് വിശദവിവരങ്ങൾ https://keralabiodiversity.org ൽ ലഭ്യമാണ്. പുരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും തപാലിൽ മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, ടി.സി 24/3219, നമ്പർ 43 ബെൽഹാവൻ ഗാർഡൻസ്, കവടിയാർ പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ ജൂലൈ 31ന് വൈകുന്നേരം അഞ്ചിനകം സമർപ്പിക്കണം.

Advertisement

Related News