നല്ലൂർനാട് ഗവ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് എച്ച് എം സി പദ്ധതി മുഖാന്തിരം ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യത, ഹെവി ലൈസന്‍സ്, മൂന്ന് വര്‍ഷത്തെ പ്രവർത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 54 വയസ്. ഉദ്യോഗാർത്ഥികൾ നിശ്ചിത യോഗ്യതകളുടെ അസ്സലും പകർപ്പും സഹിതം ജൂലൈ 29ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ - 8606940942.

