ആ റെക്കോർഡും തൂക്കി വൈഭവ്!; പ്രായം കുറഞ്ഞ ഇന്റർനാഷണൽ ഫിഫ്റ്റി

Advertisement
Featured Image

ഇന്റർനാഷണൽ ടി20 ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. 15കാരനായ സൂര്യവംശി സിംബാബ്‌വെക്കെതിരെ ആദ്യ ടി20 മത്സരത്തില്‍ 18 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്‌സ്.

15 വര്‍ഷവും 118 ദിവസവുമാണ് വൈഭവിന്റെ പ്രായം. ഐസിസി മുഴുവന്‍ അംഗത്വമുള്ള ടീമുകളെ എടുത്താല്‍, അഫ്ഗാനിസ്ഥാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസിന്റെ പേരിലായിരുന്നു റെക്കോഡ്. 2019ല്‍ സിംബാബ്‌വെക്കെതിരെ ഗുര്‍ബാസ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുമ്പോള്‍ 17 വര്‍ഷവും 296 ദിവസവുമായിരുന്നു പ്രായം. ഈ റെക്കോർഡാണ് വൈഭവ് സ്വന്തം പേരിലാക്കിയത്.

Advertisement

Related News