കൽപ്പറ്റ: വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിദ്ധീകരണമായ കോഫി ടോക്ക് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 342 ആളുകൾ പങ്കെടുത്തു.. "ന്നാ ഒരു കാപ്പി കുടിച്ചാ ലോ" എന്നതായിരുന്നു മത്സരത്തിൻ്റെ തീം. ഇതിൽ മനു വി ഒന്നാം സമ്മാനം, ഐഷ സെൻഹ രണ്ടാം സമ്മാനം, ദിവ്യ ആർ മൂന്നാം സമ്മാനവും കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അസോസിയേഷൻ്റെ അഭിനന്ദനങ്ങൾ അറിയിച്ചു.
വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ ജില്ലാ ഓഫീസ് കൽപറ്റയിലെ പാലുകുന്ന് ബിൽഡിംഗിൽ അടുത്തമാസം ഉത്‌ഘാടനം ചെയ്യും. സെപ്തംബർ ഒന്നിന് അസോസിയേഷൻ്റെ ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തും. കൽപറ്റയിൽ കൂടിയ ഡയറക്ടർബോഡ് മീറ്റിംഗിൽ അനൂപ് പാലുകുന്ന് അദ്ധ്യക്ഷത വഹിച്ചു.അലി ബ്രാൻ സ്വാഗതവും മോഹൻരവി നന്ദിയും പറഞ്ഞു. സെക്രട്ടറി ബൊപ്പയ്യ കൊട്ടനാട് റിപ്പോർട്ട് അവതരിപ്പിച്ചു.

