സ്വാതന്ത്ര്യദിനാഘോഷത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി പ്രതീഷ് ഭാസ്കർ

Advertisement
Featured Image

പേരിയ കൂനമ്പള്ള അങ്കണവാടിയുടെയും ട്രൈബൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ സാമൂഹ്യ പഠനമുറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ അധ്യക്ഷനായി. ലോക റെക്കോർഡ് ജേതാവായ ഹിപ്നോട്ടിസ്റ്റും മെന്റലിസ്റ്റുമായ പ്രതീഷ് ഭാസ്കർ പങ്കെടുത്തു.

ചടങ്ങിൽ പ്രതീഷ് ഭാസ്കർ ദേശീയപതാക ഉയർത്തുകയും, തുടർന്ന് വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ–ആരോഗ്യ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകുകയും ചെയ്തു.

അങ്കണവാടി ടീച്ചർ അനീഷ സ്വാഗതം ആശംസിച്ചു.ട്രൈബൽ ഫെസിലിറ്റേറ്റർ ആതിര, KSFE ഉദ്യോഗസ്ഥ വിജിന എന്നിവർ ആശംസകൾ അർപ്പിച്ചു. അങ്കണവാടി വർക്കർ സ്വപ്ന നന്ദി പ്രകാശിപ്പിച്ചു.

കുട്ടികളിൽ ലഹരിക്കെതിരായ അവബോധവും ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള സന്ദേശവും പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.

Advertisement

Related News