തയ്‌ക്വാൺഡോ അക്കാഡമി കൽപറ്റയിൽ ആരംഭിച്ചു

Advertisement
Featured Image

കൽപറ്റ : അമേച്ചർ ത്വയ്കോൺഡോ അസോസിയേഷൻ വയനാടിൻ്റെ കീഴിൽ കൽപറ്റ ത്വയ്കോൺഡോ അക്കാഡമിക്ക് കൽപറ്റ എമിലിയിലെ കെൻയു റിയു കരാത്തെ അക്കാഡമിയിൽ തുടക്കമായി . കൽപറ്റ മുനിസിപ്പിൽ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ അദ്ധ്യക്ഷത വഹിച്ചു.അമേച്ചർ ത്വയ്കോൺഡോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കെ മുഖ്യാതിഥിയായിരുന്നു. 


കെൻ യുറിയു കരാത്തേ ഡോ അസോസിയേഷൻ ഇന്ത്യ ചീഫ് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം , ബിബിൻ മാത്യു ജോർജ്, ആൽബിൻ ജോൺസൺ, ബേസിൽ പൈലി, ബൈജു പി. സി , മുഹമ്മത് അസ്ലം, സതീഷ് കുമാർ ടി, ഷിബിൻ നിഹാൽ, ബിബിൻ ഗുരുക്കൾ നന്ദകിഷോർ എന്നിവർ സംസാരിച്ചു .

Advertisement

Related News