ഡയറി പ്രൊമോട്ടർ നിയമനം

Advertisement
Featured Image

ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുൽകൃഷി വികസന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ നാല് ക്ഷീര വികസന യൂണിറ്റുകളിലേക്കും ഓരോ ഡയറി പ്രൊമോട്ടർമാരെ പ്രതിമാസം 8,000 രൂപ ഇൻസെന്റീവ് നിരക്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രായപരിധി 18 - 45 വയസ്. യോഗ്യത-എസ്.എസ്.എൽ.സി. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. ഡയറി പ്രൊമോട്ടർമാരായി മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് അഞ്ച് വർഷത്തെ വയസിളവ് അനുവദിക്കും. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം സെപ്റ്റംബർ അഞ്ച് വൈകുന്നേരം അഞ്ചിനകം ബ്ലോക്ക്തല യൂണിറ്റ് ഓഫീസിൽ സമർപ്പിക്കണം. യോഗ്യതയും പ്രായവും വാസസ്ഥലവും തെളിയിക്കുന്നതിനുള്ള അസൽ രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. അപേക്ഷയുടെ മാതൃക അതത് ബ്ലോക്ക് ക്ഷീര വികസന യൂണിറ്റുകളിൽ നിന്ന് ലഭിക്കും. ഫോൺ: 9400206167 (കൽപ്പറ്റ), 9447773180 (സുൽത്താൻ ബത്തേരി), 9745294737 (പനമരം), 9846212700 (മാനന്തവാടി).

Advertisement

Related News