പ്ലീഡർ നിയമനം

Advertisement
Featured Image

മാനന്തവാടി ജില്ലാ മുൻസിഫ് കോടതിയിൽ പ്ലീഡർ ടു ഡു ഗവ വർക്സ് തസ്തിയിലേക്കുള്ള നിയമനത്തിന് അഭിഭാഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷം പ്രവൃത്തി പരിചയമുള്ള 60 വയസ് കവിയാത്തവർക്കാണ് അവസരം. സർക്കാർ കേസുകൾ കൈകാര്യം ചെയ്യാൻ തത്പരരായിരിക്കണം. അപേക്ഷയോടൊപ്പം പേര്, അഡ്രസ്, വയസ്, ജനന തീയ്യതി, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, യോഗ്യത, താമസസ്ഥലത്തെ പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്ന ബയോഡേറ്റയും ജനനതീയ്യതി, ബിരുദം, പ്രവൃത്തി പരിചയം, എൻറോൾമെന്റ് നമ്പർ, തീയ്യതി എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഉണ്ടായിരിക്കണം. നേരിട്ടോ തപാൽ മുഖേനയോ ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ, നോർത്ത് കൽപ്പറ്റ പി.ഒ, പിൻ-673122 എന്ന വിലാസത്തിൽ സെപ്റ്റംബർ അഞ്ച് വൈകുന്നേരം അഞ്ച് വരെ അപേക്ഷ നൽകാം.

Advertisement

Related News