കേരളോത്സവം 2026 ലോഗോ ക്ഷണിച്ചു.

Advertisement
Featured Image

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിൻ്റെ 2026 വർഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിക്കുന്നു. ഡിജിറ്റൽ രീതിയിൽ തയ്യാറാക്കിയ ലോഗോ ഡിസൈനുകൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. എൻട്രികൾ മൾട്ടികളറിൽ തയ്യാറാക്കി പിഡിഎഫ്/പിഎന്‍ജി/ജെപിഇജി ഫോർമാറ്റിൽ ksywb@kerala.gov.in ഇ-മെയിൽ മുഖേന സമർപ്പിക്കണം. ലോഗോയുടെ ഒറിജിനൽ/ എഡിറ്റബിൾ ഫയലും ആവശ്യപ്പെട്ടാൽ ഹാജരാക്കാൻ കഴിയുന്ന വിധത്തിൽ സൂക്ഷിക്കണം. എൻട്രികൾ സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റ്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന്.പി.ഒ, തിരുവനന്തപുരം.43. ഫോൺ: 0471-2733139, 2733602.

Advertisement

Related News