കമ്പളക്കാട്: രക്ഷിതാക്കൾ ജാഗ്രതയോടെ മുന്നിട്ടിറങ്ങിയാൽ ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തവും കൃത്യവുമാക്കി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് നാദാപുരം എ.എസ്.ഐ. രംഗീഷ് കടവത്ത് പറഞ്ഞു.
ഇസ്സത്തുൽ ഇസ്ലാം സംഘം സൗത്ത് സോണൽ കമ്മിറ്റിയുടെ കീഴിൽ അൻസാരിയ മദ്രസയിൽ സംഘടിപ്പിക്കുന്ന ലദൽ മദീന അൻസാരിയ്യ മീലാദ് ഫെസ്റ്റ് 2K26ന്റെ ഭാഗമായി നടന്ന കുടുംബ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിൽ രക്ഷിതാക്കളുടെ ജാഗ്രതയും ഇടപെടലും നിർണായകമാണെന്നും കുടുംബവും സമൂഹവും ഒരുമിച്ച് പ്രവർത്തിച്ചാൽ ലഹരിക്കെതിരെയുള്ള പ്രതിരോധം കൂടുതൽ ഫലപ്രദമാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൗത്ത് സോണൽ ജനറൽ സെക്രട്ടറി പി.ടി. അഷ്റഫ് ഹാജി സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ പി.സി. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.

