അഗതികൾക്കും അശരണർക്കും കഴിഞ്ഞ 15 വർഷമായി കൈത്താങ്ങായി പ്രവർത്തിക്കുന്ന കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ഇത്തവണയും ഓണാഘോഷം സംഘടിപ്പിച്ചു. കൽപ്പറ്റ പിണങ്ങോട് റോഡിലുള്ള ക്ലാര ഭവനിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.ക്ലാര ഭവനിലെ അമ്മമാർക്കൊപ്പ മായിരുന്നു ഓണാഘോഷം ' കിടപ്പ് രോഗികൾ നിർധന കുടുംബങ്ങൾ, ആരും സഹായത്തിന് എത്താത്തമേഖലയിൽ ഹോം കെയർ സംവിധാനം ,ദുരന്ത മേഖലയിലെ റെസ്ക്യൂ പ്രവർത്തനം, ഓട്ടിസം ബാധിച്ച കുട്ടികളുടെ പെൻഷൻ പദ്ധതി, സർക്കാർ ആശുപത്രിയിൽദിനേനയുള്ള കഞ്ഞി വിതരണം ' വിശേഷ ദിവസങ്ങളിൽ ഭക്ഷണം തുടങ്ങിയ ഒട്ടനവധി മേഖലയിൽ സന്നദ്ധ സേവനം നടത്തിവരുന്ന സംഘടനയാണ് ' എല്ലാവർഷവും ഓണാഘോഷത്തിന് ഇത്തരം മേഖലകളാണ് സൊസൈറ്റി കണ്ടെത്താറ് അമ്മമാരുമായുള്ള ഓണാഘോഷത്തിന്സൊസൈറ്റി പ്രസിഡണ്ട് സൂപ്പി കല്ലങ്കോടൻ്റെ അധ്യക്ഷതയിൽ സെക്രട്ടറി ബഷീർ കോട്ടപ്പുളിക്കൽ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ചു.മുൻസിപ്പൽ ചെയർപേഴ്സൺ പി വിശ്വനാഥൻ ഓണാഘോഷ പരിപാടിയിൽഅമ്മമാർക്കൊപ്പംപാട്ടുപാടിതിരുവോണ സന്ദേശം നൽകി. 'ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്ചന്ദ്രിക കൃഷ്ണൻമുഖ്യാതിഥിയായി.വാർഡ് മെമ്പർ മൊയ്തീൻ ബാപ്പു,ഫാദർ ബിജു,സിസ്റ്റർആനി റോസ്,എന്നിവർ ആശംസകൾ നേർന്നു.
പ്രേംജിത്ത്,ഹർഷൽ,സജീർ ,അസീസ്
ഹാഷിം,അക്ബർ,സുൾഫി സ്വീകാർ,സലിം വി.വി,മുജീബ് വി പി ,റംഷാദ്,കബീർ ബാപ്പു ,ഹാറൂൺ ,മുസ പി.നേതൃത്വം നൽകി.ജുനീഷ് പി നന്ദി പറഞ്ഞു.

