എന്റെ ഉള്ളിൽ ശ്രീനാരായണഗുരു ഉണ്ട്; പിന്തിരിപ്പൻ ആശയങ്ങളിൽ നിന്ന് കേരളത്തെ മോചിപ്പിക്കുവാനുള്ള പ്രവർത്തനം തുടരും: മുഖ്യമന്ത്രി

Advertisement
Featured Image

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ വചനങ്ങൾ തന്റെ മനസ്സിൽ പതിഞ്ഞവയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തെ ഇതുപോലെ മാറ്റിയെടുക്കാൻ കാരണം നവോഥാന നായകരാണ് എന്ന് വിശ്വസിക്കുന്ന ശ്രീനാരായണീയനാണ് താൻ. ഗുരുദേവന്റെ മൗനം കൊടുങ്കാറ്റ് പോലെയാണ്.ലോകം മുഴുവൻ പടരാൻ വേണ്ടിയുള്ള ജനാതിപത്യത്തിന്റെ വിത്താണ് ഗുരു പാകിയത്. നിങ്ങൾ നിങ്ങളെ തിരിച്ചറിയുമ്പോഴാണ് നിങ്ങൾ വിജയിക്കുക എന്നാണ് ഗുരു ദേവൻ പറഞ്ഞിട്ടുള്ളത്. ഗുരുവചനങ്ങൾ പൈതൃകമായി ഏറ്റെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


തന്റെ ഉള്ളിൽ ഗുരു ഉണ്ടെന്നും പലകാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കുമ്പോൾ തന്റെ ഉള്ളിൽ ഗുരു ഉഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുദേവദർശനം ഉൾക്കൊണ്ടു കൊണ്ടുള്ള തീരുമാനങ്ങളായിരിക്കും സർക്കാർ എടുക്കുക. എല്ലാവരും അത് പിന്തുടരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisement

Related News