വിവാഹ വാഗ്ദ‌ാനം നൽകി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Advertisement
Featured Image

കൽപ്പറ്റ: വിവാഹ വാഗ്ദാനം നൽകി പുൽപ്പള്ളി സ്വദേശിനിയായ വിധവയായ

വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണം കൈവശപ്പെടുത്തു കയും ചെയ്തെന്ന കേസിൽ പിഡബ്ല്യുഡ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൽപ്പറ്റ പിഡബ്ല്യുഡി ഓഫീസിൽ ജോലി ചെയ്യുന്ന മുണ്ടേരി ഗവൺമെൻ്റ് ഹൗസിംഗ് കോളനി സ്വദേശിയായ സുബ്രഹ്മണ്യൻ (56) ആണ് പുൽപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത‌ കേസിൽ അറസ്റ്റിലായത്. ഏകദേശം അഞ്ച് വർഷം മുമ്പ് വയോധികയുടെ ബന്ധു മുഖേന പരിചയപ്പെട്ട സുബ്രഹ്മണ്യൻ താൻ അഭിഭാഷകനാണെന്നും ഭാര്യയുമായി അകന്ന് കഴിയുകയാണെന്നും പറഞ്ഞ് സൗഹൃദം സ്ഥാപിച്ചെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുക യും സ്വർണം ഉൾപ്പെടെയുള്ളവ കൈവശപ്പെടുത്തുകയും ചെയ്‌തുവെന്നാണ് പരാതിയിലെ ആരോപണം. സഹായത്തിന് ആരുമില്ലാത്ത സ്ത്രീകളുമായി സൗ ഹൃദം സ്ഥാപിച്ച് അവരുടെ നിയമപരമായ ആവശ്യങ്ങൾക്ക് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത‌് സ്വർണവും പണവും കൈവശപ്പെടുത്തുകയും പിന്നീട് ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന രീതിയാണ് പ്രതി പിന്തുടരു ന്നതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.അപമാനഭയം, പ്രതിയുടെ ഭീഷണി തുടങ്ങിയ കാരണങ്ങളാൽ പലരും പരാതി നൽകാൻ തയ്യാറാകാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

Advertisement

Related News