വയനാടിൻ്റെ പണ്ഡിത തറവാട്ടിലെ കാരണവരായ വി മൂസക്കോയ മുസ് ലിയാരെ തേടി സമസ്തയുടെ ഉന്നതമായ ഔദ്യോഗിക പദവിയെത്തിയത് അഭിമാനകരമാണെന്ന് ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മിറ്റി അഭിപ്രായപ്പെട്ടു. നൂറ് വർഷത്തെ സമസ്തയുടെ ചരിത്രത്തിൽ ഔദ്യോഗിക ഭാരവാഹി സ്ഥാനത്തെത്തുന്ന ആദ്യ ജില്ലക്കാരനായി മൂസക്കോയ മുസ് ലിയാർ. സമസ്ത വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ജില്ലാ കമ്മിറ്റി ഉള്ളിശ്ശേരിയിലെത്തി മൂസക്കോയ മുസ് ലിയാരെ അനുമോദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. ഭാരവാഹികളായ സയ്യിദ് കെ.വി. എസ് തങ്ങൾ , ഹാരിസ് ബാഖവി കമ്പളക്കാട്, പി സൈനുൽ ആബിദ് ദാരിമി, അശ്‌റഫ് ഫൈസി പനമരം, അബ്ദുൽ മജീദ് അൻസ്വരി, അബ്ദുറസാഖ് ദാരിമി ബീനാച്ചി, ഹാശിം ദാരിമി തരുവണ , ഒ.പി റാശിദ് വാഫി, ജാബിർ ഹൈതമി, ഇസ്മായിൽ ദാരിമി, മുഹമ്മദലി ഗസ്സാലി സംബന്ധിച്ചു.
Related News
ഡ്രൈവിംഗ് ലൈസൻസില്‍ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാത്തവരുടെ ലൈസൻസ് റദ്ദാക്കുമെന്ന വാര്‍ത്ത വ്യാജം; അറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് തടവും പിഴയും
തളിർ വായനശാല പ്രവർത്തനം ആരംഭിച്ചു
കോഫിഗ്രോവേർസ് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു.
പഠനമുറിക്ക് അപേക്ഷിക്കാം

