ഡ്രൈവിംഗ് ലൈസൻസില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാത്തവരുടെ ലൈസൻസ് റദ്ദാക്കുമെന്ന വാര്‍ത്ത വ്യാജം; അറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

Advertisement
Featured Image

മോട്ടോർ ഡ്രൈവിംഗ് ലൈസൻസില്‍ മൊബൈല്‍ നമ്പർ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസൻസ് റദ്ദാക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാർത്തകള്‍ തികച്ചും വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.2026 സെപ്റ്റംബർ 25-നകം നമ്പർ അപ്‌ഡേറ്റ് ചെയ്യണമെന്ന തരത്തിലാണ് തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.


മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നതിന് ലൈസൻസുമായി സ്വന്തം മൊബൈല്‍ നമ്പർ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെങ്കിലും, ഇതിനായി യാതൊരുവിധ അവസാന തീയതിയോ സമയപരിധിയോ വകുപ്പ് നിശ്ചയിച്ചിട്ടില്ല. അതിനാല്‍ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.മൊബൈല്‍ നമ്പർ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം:


ഓഫീസുകള്‍ കയറി ഇറങ്ങാതെ തന്നെ ഡ്രൈവിംഗ് ലൈസൻസിലെ മൊബൈല്‍ നമ്പർ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി മാറ്റാവുന്നതാണ്


sarathi.parivahan.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.


ഹോം പേജിലെ 'Update Mobile Number' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് സ്വന്തമായി നമ്പർ അപ്‌ഡേറ്റ് ചെയ്യാം.


ഓണ്‍ലൈനായി ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തില്‍ മാത്രം മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളുമായി ബന്ധപ്പെട്ടാല്‍ മതിയാകും.വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക വിവരങ്ങള്‍ക്കും മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളെയും അറിയിപ്പുകളെയും മാത്രം ആശ്രയിക്കണമെന്നും വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കരുതെന്നും എം.വി.ഡി അഭ്യർത്ഥിച്ചു.

Advertisement

Related News