തളിർ വായനശാല പ്രവർത്തനം ആരംഭിച്ചു

Advertisement
Featured Image

നോർത്ത് വയനാട് വന വികസന ഏജൻസിയുടെ ആഭിമുഖ്യത്തിൽ ചാലിൽ വന സംരക്ഷണ സമിതിയ്ക്കു കീഴിൽ തളിർ വായനശാല പ്രവർത്തനം ആരംഭിച്ചു. നോർത്ത് വയനാട് ഡിവിഷനിലെ മൂന്നാമത്തെ വായനശാലയാണ് ആരംഭിച്ചത്. ഗ്രാമീണ മേഖലയിലും, ആദിവാസി വിഭാഗങ്ങൾക്കിടയിലും വായനാശീലം വർധിപ്പിക്കുക , സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്ന ലക്ഷ്യത്തോടുകൂടി നോർത്ത് വയനാട് എഫ്.ഡി. എ യും ചാലിൽ വി.എസ് എസും സംയുക്തമായാണ് വായനശാല പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. വായനശാലയ്ക്ക് ആവശ്യമായിട്ടുള്ള അഞ്ഞൂറ് പുസ്തകങ്ങൾ എറണാകുളം ആസ്ഥാനമായിട്ടുള്ള 'പഞ്ചമി പുസ്തകശാലയും, റോട്ടറി ക്ലബ് കോട്ടയവും ചേർന്നാണ് സൗജന്യമായി നൽകിയത്. വായനശാലയുടെ ഉദ്ഘാടനം തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രമോദ് എസ്.എം നിർവ്വഹിച്ചു. 14ാം വാർഡ് മെമ്പർ ആലിക്കുട്ടി ആറങ്ങാടൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ മാനന്തവാടി റെയ്ഞ്ച് ർഫോ സൂരജ് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചമി പുസ്തകശാലയ്ക്ക് വേണ്ടി യേശുദാസ് വരാപ്പുഴ , സംസാരിച്ചു. റോട്ടറി ക്ലബ് കോട്ടയത്തിനു വേണ്ടി PP മാത്യു സംസാരിച്ചു. പ്രദേശവാസികളുടെ സഹായത്താൽ പുസ്തക സമാഹരണം നടത്തി കൂടുതൽ പുസ്തകങ്ങൾ വായനാലയ്ക്ക് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും എന്ന് RFO സൂരജ് വേണുഗോപാൽ പറഞ്ഞു. ഇത്തരത്തിൽ നോർത്ത് വയനാട് എഫ്.ഡി.എ യുടെ കീഴിൽ തളിർ വായനശാല എന്ന പേരിൽ അഞ്ചോളം വായനശാലകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നിലവിൽ നടന്നു വരുന്നത്.

Advertisement

Related News