വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ തെക്കുംതറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ സേവനവും, മരുന്നും, ലാബും ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ട പഞ്ചായത്ത് ഭരണസമിതിക്കെതിരെയും,ആരോഗ്യമേഖലയെ ആകെ തകര്‍ക്കുന്ന സംസ്ഥാന സർക്കാറിനെതിരെയും ഡിവൈഎഫ്ഐ വെങ്ങപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കുംതറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ചും വിശദീകരണയോഗവും സംഘടിപ്പിച്ചു.
വിശദീകരണയോഗം ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറി കെഎം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡണ്ട് കെ.നിധിൻ അധ്യക്ഷനായ പരിപാടിയിൽ,ബ്ലോക്ക് സെക്രട്ടറി പി ജംഷീദ് ,ബ്ലോക്ക് പ്രസിഡണ്ട് പി ആർ ജിതേഷ്,ബ്ലോക്ക് ട്രഷറർ കെ എ ടോണി എന്നിവർ സംസാരിച്ചു
മേഖലാ സെക്രട്ടറി അനീഷ് എംപി സ്വാഗതവും മേഖലാ ട്രഷറർ കെ വി വിജിത്ത് നന്ദിയും പറഞ്ഞു.

