പശു കിണറ്റിൽ അകപ്പെട്ടു; അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി.

Advertisement
Featured Image

മാനന്തവാടി: എടവക ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ കാരക്കുനി നസീർ ചീനയുടെ ആൾമറയില്ലാത്ത കിണറ്റിൽ വലിയ പശു വീഴുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടർന്ന് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി. കിണറിന്റെ ആഴവും പശുവിന്റെ വലിപ്പവും കണക്കിലെടുത്ത് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ ശേഷം സേനാംഗങ്ങൾ കിണറ്റിലിറങ്ങി പശുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

കയറുകളും മറ്റ് രക്ഷാപ്രവർത്തന ഉപകരണങ്ങളും ഉപയോഗിച്ച് പശുവിനെ സുരക്ഷിതമായി ബന്ധിപ്പിച്ച്, സേനാംഗങ്ങളുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ പശുവിനെ കിണറ്റിൽ നിന്ന് കരയിലേക്ക് ഉയർത്തുകയായിരുന്നു.


അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി ഉടമയ്ക്ക് കൈമാറി.

Asto സുരേഷ് കുമാർ ടി.യുടെ നേതൃത്വത്തിൽ Gr.Asto O G പ്രഭാകരൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ രജീഷ് കെ,വിനു കെഎം,രാജേഷ് ആർ,അഭിജിത്ത് സിബി,ലജിത്ത് ആർ സി,ഹോം ഗാർഡ് ബിജു എം എസ് എന്നിവരായിരുന്നു സേനാംഗങ്ങൾ..

Advertisement

Related News