വൃക്കകളെ ബാധിക്കുന്ന മരുന്നുകള്‍; വേദന സംഹാരികളെക്കുറിച്ച് CDSCO യുടെ മുന്നറിയിപ്പ്

Advertisement
Featured Image

തലവേദന, പല്ലുവേദന, ശരീരവേദന, നടുവേദന, ആര്‍ത്തവവേദന… വേദന വന്നാല്‍ ഉടന്‍ ഒരു പെയിന്‍കില്ലര്‍ കഴിച്ച് ആശ്വാസം നേടുന്ന ശീലം പലര്‍ക്കുമുണ്ട്. ചിലര്‍ ഡോക്ടര്‍ മുന്‍പ് നിര്‍ദേശിച്ച പഴയ മരുന്ന് തന്നെ വീണ്ടും കഴിക്കും. വേദന മാറിയാല്‍ പ്രശ്‌നവും തീര്‍ന്നുവെന്നാണ് കരുതുന്നതും. വേദന മാറുന്നുണ്ടെങ്കിലും ശരീരത്തിനുള്ളില്‍ മറ്റൊരു അപകടം പതുങ്ങിയിരിക്കുന്നുണ്ടെങ്കിലോ?.

പെയിന്‍കില്ലറുകളുടെ അമിതവും ആവര്‍ത്തിച്ചുള്ളതുമായ ഉപയോഗം കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ കേന്ദ്ര മരുന്ന് നിയന്ത്രണ ഏജന്‍സി (Central Drugs Standard Control Organisation) CDSCO നല്‍കിയിരിക്കുന്നത്. പ്രത്യേകിച്ച് NSAID (Nonsteroidal Anti-Inflammatory Drugs) വിഭാഗത്തില്‍പ്പെടുന്ന വേദനസംഹാരികള്‍ മെഡിക്കല്‍ നിര്‍ദേശമില്ലാതെ ആവര്‍ത്തിച്ചോ ദീര്‍ഘകാലമോ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.

painkillers that affect the kidneys

എല്ലാ പെയിന്‍കില്ലറുകളും ഒരുപോലെയല്ല


എല്ലാ വേദനസംഹാരികളും ഒരേ രീതിയില്‍ വൃക്കകളെ ബാധിക്കുന്നവയല്ല എന്നതും മനസിലാക്കേണ്ടത് പ്രധാനമാണ്. CDSCOയുടെ മുന്നറിയിപ്പില്‍ പ്രധാനമായും പറയുന്നത് NSAIDs അഥവാ Non-Steroidal Anti-Inflammatory Drugs എന്ന വിഭാഗത്തെക്കുറിച്ചാണ്. വേദനയും വീക്കവും കുറയ്ക്കാന്‍ സാധാരണ ഉപയോഗിക്കുന്ന ഈ വിഭാഗത്തില്‍ ibuprofen, naproxen, diclofenac, mefenamic acid, celecoxib തുടങ്ങിയ മരുന്നുകള്‍ ഉള്‍പ്പെടുന്നു. ചില NSAID മരുന്നുകള്‍ വിവിധ രാജ്യങ്ങളില്‍ കുറിപ്പടിയില്ലാതെയും ലഭിക്കാമെങ്കിലും ഇന്ത്യയിലെ പല NSAID മരുന്നുകളും prescription only വിഭാഗത്തിലാണുള്ളത്.


വൃക്കയ്ക്ക് എന്താണ് സംഭവിക്കുന്നത്?


നമ്മുടെ വൃക്കകള്‍ക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ രക്തപ്രവാഹം വളരെ പ്രധാനമാണ്. NSAID മരുന്നുകള്‍ ശരീരത്തിലെ 'prostaglandin' എന്ന ചില രാസവസ്തുക്കളുടെ ഉത്പാദനം കുറയ്ക്കുന്നു. ഇവ കിഡ്‌നിയിലേക്കുള്ള രക്തപ്രവാഹം നിലനിര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്നവയാണ്. അതുകൊണ്ട് NSAID മരുന്നുകള്‍ പ്രത്യേകിച്ച് കൂടിയ അളവിലും ആവര്‍ത്തിച്ചും ദീര്‍ഘകാലമായും ഉപയോഗിക്കുമ്പോള്‍ കിഡ്‌നിയിലേക്കുള്ള രക്തപ്രവാഹം കുറയുകയും acute kidney injury (AKI) ഉണ്ടാകുകയോ നേരത്തേയുള്ള ക്രോണിക് കിഡ്ണി ഡിസീസ് കൂടുതല്‍ മോശമാകുകയോ ചെയ്യാം.

painkillers that affect the kidneys

ആരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്?


എല്ലാവര്‍ക്കും ഒരേ തോതിലുള്ള അപകടസാധ്യതയല്ല. പ്രത്യേകിച്ച് താഴെ പറയുന്നവര്‍ പെയിന്‍കില്ലര്‍ സ്വയം ഒഴിവാക്കുന്നതിന് മുന്‍പ് ഡോക്ടറോട് ചോദിക്കേണ്ടതുണ്ട്.

നേരത്തേ കിഡ്‌നി രോഗമുള്ളവര്‍

പ്രായമായവര്‍

പ്രമേഹമുള്ളവര്‍

ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍

ഹൃദയസംബന്ധമായ അസുഖമുള്ളവര്‍

ഹൃദയസ്തംഭനത്തിന് മരുന്ന് കഴിക്കുന്നവര്‍

ശരീരത്തില്‍ വെള്ളം കുറയുന്ന അവസ്ഥയുള്ളവര്‍

ചിലതരം ബിപി മരുന്നുകളോ diuretics അഥവാ വെള്ളം കുറയ്ക്കുന്ന മരുന്നുകളോ കഴിക്കുന്നവര്‍

പ്രത്യേകിച്ച് ഛര്‍ദ്ദിയോ വയറിളക്കമോ മൂലം ശരീരത്തില്‍ വെള്ളം കുറവായിരിക്കുമ്പോള്‍ NSAID കഴിക്കുന്നത് കൂടുതല്‍ അപകടസാധ്യത ഉണ്ടാക്കാം.

Advertisement

Related News