ഉപ തെരഞ്ഞെടുപ്പ്: 60.37 ശതമാനം പോളിങ്

Advertisement
Featured Image

മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിലെ പള്ളിക്കല്‍ ഡിവിഷനിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ 60. 37 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 8,808 സമ്മതിദായകരിൽ 5317 വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തി. 4173 പുരുഷ വോട്ടർമാരിൽ 2457 പേരും 4635 സ്ത്രീ വോട്ടർമാരിൽ 2860 പേരും വോട്ട് രേഖപ്പെടുത്തി.

എടവക ഗ്രാമ പഞ്ചയാത്തിലെ പാണ്ടിക്കടവ്, ചാമാടിപൊയില്‍, പൈങ്ങാട്ടിരി, പായോട്, പുതിയിടംകുന്ന്, പാലമുക്ക്, പള്ളിക്കല്‍ തുടങ്ങി ഏഴ് വാര്‍ഡുകളിലാണ് വോട്ടെടുപ്പ് നടന്നത്. പള്ളിക്കല്‍ ഡിവിഷനിലെ ഏഴ് വാര്‍ഡുകളിലായി 10 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചത്. ഇന്ന് (സെപ്റ്റംബർ 29) രാവിലെ 10 മുതൽ മാനന്തവാടി സെൻ്റ് പാട്രിക് സ്കൂളിൽ വോട്ടെണ്ണൽ നടക്കും.

Advertisement

Related News