ദേശീയ സൈക്ലിംഗ് താരങ്ങൾക്ക് സ്വീകരണം നൽകി

Advertisement
Featured Image

ബത്തേരി : ഒഡീഷയിൽ വെച്ച് നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയികളായി തിരിച്ചെത്തിയ സൈക്ലിംഗ് താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി . അണ്ടർ 16 വിഭാഗത്തിൽ ഇരട്ട സ്വർണം നേടിയ മൈസ ബക്കർ , ജൂനിയർ മിക്സഡ് റിലേയിൽ മൂന്നാം സ്ഥാനം നേടിയ ഡെൽവിൻ ജോബിഷ് , അണ്ടർ 14 വിഭാഗത്തിൽ നാലാം സ്ഥാനം നേടിയ ഡിയോണ മേരി ജോബിഷ് , അണ്ടർ 16 വിഭാഗത്തിൽ അഞ്ചാം സ്ഥാനം നേടിയ അബീഷാ സിബി , ദേശീയ മത്സരത്തിൽ പങ്കെടുത്ത മറ്റ് താരങ്ങൾ എന്നിവർക്കാണ് സ്വീകരണം നൽകിയത് . ബത്തേരി മുനിസിപ്പൽ ചെയർ പേഴ്സൺ റസീന അബ്ദുൽ ഖാദർ ഉത്ഘാടനം ചെയ്തു . സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു . അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, ഷിംജിത്ത് ദാമു , ടോം ജോസഫ്, സമീർ ചൂരിയൻ , സോളമൻ എൽ എ , സാജിദ് എൻ.സി ,മിഥുൻ വർഗീസ് , അർജുൻ തോമസ് എന്നിവർ സംസാരിച്ചു

Advertisement

Related News