മുട്ടിൽ പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ചു ആർഎസ്പി യിലേക്ക് വന്ന ഇരുപതോളം പ്രവർത്തകർക്ക് വയനാട് ജില്ലാ സെക്രട്ടറിപ്രവീൺ തങ്കപ്പൻ സ്വീകരണം നൽകി.
മുട്ടിൽ മടക്കിമല സഹകരണ ബാങ്കിൻ്റെ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സ്വീകരണയോഗത്തിൽ കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞുമുഹമ്മദ് കൈതപ്പള്ളി അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു .മുഹമ്മദലി എം എ ,ശ്രീജിത്ത് വി ,സ്വാമിനാഥൻ സി, പ്രസാദ് മാളിയേക്കൽ, രജനി പരിയാരം എന്നിവർ സംസാരിച്ചു.

