ഭിന്നശേഷിക്കാരുടെ ക്ഷേമ സംഘടനയായ
ഡിഫറന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ മേപ്പാടി മേഖല കൺവെൻഷൻ മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. കൽപ്പറ്റ ഏരിയ സെക്രട്ടറി നൗഫൽ ടി കെ യുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ജില്ലാ സെക്രട്ടറി
കെ എൻ ഇന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂനസ് അലി സ്വാഗതവും ഷീജ. വി നന്ദിയും പറഞ്ഞു. കുടുംബശ്രീ സംവിധാനം വഴിയുള്ള നിയമനങ്ങളിൽ ഭിന്നശേഷിക്കാരായ ആളുകൾക്ക്മുൻഗണന നൽകുവാൻ സർക്കാർ തീരുമാനമെടുക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാർക്ക് നിലവിൽ വീടുകളിൽ നേരിട്ട് പെൻഷൻ ലഭിക്കുന്ന സംവിധാനം നിലനിർത്തുന്നതിന് ആവശ്യമായ തീരുമാനങ്ങൾ ബന്ധപ്പെട്ട അധികാരികൾ കൈക്കൊള്ളണമെന്നും കൺവെൻഷനിൽ ആവശ്യപ്പെട്ടു.
ഷെഫീഖ്. സി ( പ്രസിഡണ്ട്)
യൂനസ് അലി ( സെക്രട്ടറി)
ജാനു മൂഴിയിൽ
( വൈസ് പ്രസിഡണ്ട്)
ഷീജ. വി
(ജോയിന്റ്സെക്രട്ടറി)
നിസാർ വി കെ
( ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

