പള്ളിക്കൽ സുന്നി മഹല്ല് ഫെഡറേഷൻ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി രൂപീകരിക്കുന്ന സുന്നി മഹല്ല് ആക്ടീവ് റെസ്പോൺസ് ടീം ( സ്മാർട്ട്) എടവക പഞ്ചായത്ത് ശിൽപശാല ചുണ്ടമുക്ക് രണ്ടേകാൽ മദ്രസയിൽ സംഘടിപ്പിച്ചു. മാനന്തവാടി മേഖല സെക്രട്ടറി അലി ബ്രാൻ ഉദ്ഘാടനം ചെയ്തു. എസ് എം എഫ് ഓർഗനൈസർ സിദ്ധീഖ് റഹ്മാനി വെള്ളമുണ്ട സ്മാർട്ട് ടീം വിഷൻ ആൻഡ് മിഷൻ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി മാലിക് ,സത്താർ എന്നിവർ സംസാരിച്ചു. സ്മാർട്ട് ടീം പഞ്ചായത്ത് സമിതി
ചെയർമാനായി ജെറീഷ് എം എം
വൈസ് ചെയർമാനായി ഫൈസൽ എ,
ഡയറക്ടറായി സഫീർ എം,
കോ. ഓഡിനേറ്ററായി ഈസ് അത്തോളി എന്നിവരെയും അംഗങ്ങളായി
ഷഹരിയാസ് കെ,
ഷാബിത്ത് സി എച്ച് ,
മുഹമ്മദ് കളരിത്തൊടി,
ഫാസിൽ തോടൻ,
കബീർ,സജീർ വി കെ എന്നിവരെയും തെരഞ്ഞെടുത്തു.

