തൊണ്ടയില്‍ കഫം കെട്ടിനില്‍ക്കുന്നുണ്ടോ? ആശ്വാസം ലഭിക്കാനുള്ള ചില വഴികള്‍ ഇതാ..

Advertisement
Featured Image

ജലദോഷം, അലര്‍ജി, ശ്വാകോശ അണുബാധ തുടങ്ങിയ പല കാരണങ്ങള്‍കൊണ്ട് കഫം ഉണ്ടാകാറുണ്ട്. തൊണ്ടയില്‍ കഫം കെട്ടിനില്‍ക്കുന്നതുപോലെ തോന്നുക, ഇടയ്ക്കിടെ തൊണ്ട വൃത്തിയാക്കിലോ എന്നപോലുള്ള തോന്നല്‍ ഉണ്ടാവുക, ചുമയും തൊണ്ടയില്‍ അസ്വസ്ഥതയും അനുഭവപ്പെടുക… പലരെയും അലട്ടുന്ന പ്രശ്‌നങ്ങളാണിവ. രാവിലെ ഉറക്കമുണരുമ്പോള്‍ ഈ ബുദ്ധിമുട്ട് കൂടുതലായി അനുഭവപ്പെടുന്നവരുമുണ്ട്.

എന്തുകൊണ്ടാണ് തൊണ്ടയില്‍ കഫം കെട്ടുന്നത്?


ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ് കഫം. എന്നാല്‍ ചില സാഹചര്യങ്ങളില്‍ കഫത്തിന്റെ അളവ് കൂടുകയോ അത് കട്ടിയാകുകയോ ചെയ്യുമ്പോള്‍ തൊണ്ടയില്‍ കെട്ടിനില്‍ക്കുന്നതുപോലെ തോന്നാം.

ജലദോഷവും അണുബാധയും- ജലദോഷം പോലുള്ള ശ്വാസകോശ അണുബാധകള്‍ കഫത്തിന്റെ അളവ് വര്‍ധിപ്പിക്കാം.

അലര്‍ജിയും സൈനസ് പ്രശ്‌നങ്ങളും- പൊടി, പൂമ്പൊടി തുടങ്ങിയവയോടുള്ള അലര്‍ജി മൂക്കില്‍ കഫം വര്‍ധിപ്പിക്കാം. മൂക്കില്‍നിന്ന് കഫം തൊണ്ടയുടെ പിന്‍ഭാഗത്തേക്ക് ഒഴുകിയെത്തുന്നതും അസ്വസ്ഥതയ്ക്ക് കാരണമാകാം.

വരണ്ട വായുവും പുകയും- വായുവിലെ ഈര്‍പ്പം കുറയുന്നതും പുക, പൊടി തുടങ്ങിയവയുമായി സമ്പര്‍ക്കത്തിലാകുന്നതും തൊണ്ടയില്‍ അസ്വസ്ഥതയുണ്ടാക്കാം.

ആസിഡ് റിഫ്‌ളക്‌സ്- ആമാശയത്തിലെ ആസിഡ് മുകളിലേക്ക് എത്തുമ്പോള്‍ തൊണ്ടയില്‍ കഫമുള്ളതുപോലുള്ള തോന്നലും ഇടയ്ക്കിടെ തൊണ്ട വൃത്തിയാക്കണമെന്നുള്ള തോന്നലും ഉണ്ടാകും.

Advertisement

Related News