കൽപ്പറ്റ: ലഹരി വ്യാപനത്തിനെതിരെ ബോധവൽക്കരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ വെച്ച് ട്രൈബൽ പ്രമോട്ടർമാർക്കായി 'മയങ്ങില്ല കേരളം; ഉണരുന്ന യുവത്വം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.മേപ്പാടി, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലെയും കൽപ്പറ്റ നഗരസഭയിലെയും ട്രൈബൽ പ്രമോട്ടർമാരാണ് പരിപാടിയിൽ പങ്കെടുത്തത്.
ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ്.എസ്. രജനികാന്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം സെമിനാർ ഉദ്ഘാടനം ചെയ്യുകയും വിഷയാവതരണം നടത്തുകയും ചെയ്തു.
പ്രിവൻ്റീവ് ഓഫീസർ കെ.പി.പ്രമോദ് ചടങ്ങിൽ ലഹരിവിരുദ്ധ ക്ലാസും, പ്രതിജ്ഞയും നൽകി.കൽപ്പറ്റ മൂന്നാം വാർഡ് പ്രമോട്ടർ എൻ.ശരണ്യ കൃതജ്ഞത രേഖപ്പെടുത്തി.

