പിണങ്ങോട് ജമാഅത്തുൽ ഇസ്ലാം കമ്മിറ്റി മഹല്ല് കുടുംബ സംഗമം നടത്തി

Advertisement
Featured Image

ജമാഅത്തെ ഇസ്ലാമി ഹിന്ദ് കൽപ്പറ്റ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് പിണങ്ങോട് ജമാഅത്തുൽ ഇസ്ലാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് കുടുംബ സംഗമം സംഘടിപ്പിച്ചു.


ഉമ്മുൽ ഖുറ അങ്കണത്തിൽ നടന്ന പരിപാടിയിൽ മഹല്ല് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ഇത്തിഹാദുൽ ഉലമ കേരള സെക്രട്ടറി വി.പി. ഷൗക്കത്തലി മുഖ്യപ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ പ്രസിഡണ്ട് യൂനുസ് ടി.പി ആമുഖ പ്രഭാഷണം നടത്തി.


ചടങ്ങിൽ മഹല്ലിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. നസ്ർ ഖിറാഅത്ത് അവതരിപ്പിച്ചു. ഫാത്വിമനിയ, ആലിയ ഫാത്വിമ, മിദ്ഹ ഫാത്വിമ, ആലിയ ജന്ന, റിബ് ന റഷീദ് എന്നിവർ പ്രാർത്ഥനാഗീതം ആലപിച്ചു.


മഹല്ല് സെക്രട്ടറി ജാബിറലി സി.കെ സ്വാഗതവും മഹല്ല് എംപവർമെന്റ് ഡയറക്ടർ നജ്മുദ്ദീൻ പി നന്ദിയും പറഞ്ഞു.

Advertisement

Related News