സംസ്ഥാന കായിക ദിനാചരണം നടത്തി

Advertisement
Featured Image

വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന കായിക ദിനാചരണം നടത്തി . സംസ്ഥാന കായിക, യുവജനകാര്യാലയത്തിൻ്റേയും, സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ്റേയും നേതൃത്വത്തിൽ ജി.വി രാജയുടെ ജൻമദിനമായ ഒക്ടോബർ 13 സംസ്ഥാന കായിക ദിനമായി ആചരിക്കുകയാണ് .

പ്രസ്തുത പരിപാടിയുടെ ഭാഗമായി ഒളിമ്പിക് അസോസിയേഷൻ്റേയും, വിവിധ കായിക സംഘടനകളുടേയും നേതൃത്വത്തിൽ ജില്ലയിൽ പരിപാടികൾ സംഘടിപ്പിച്ചു .


കൽപറ്റയിൽ ജൂഡോ അസോസിയേഷൻ, പഞ്ചഗുസ്‌തി അസോസിയേഷൻ എന്നിവയുടെ പ്രദർശന മത്സരം നടത്തി . ഷട്ടിൽ അസോസിയേഷൻ, കരാത്തേ അസോസിയേഷൻ, സോഫ്റ്റ് ബോൾ അസോസിയേഷൻ , നെറ്റ് ബോൾ അസോസിയേഷൻ , വുഷു അസോസിയേഷൻ, ബോഡി ബിൽഡിംഗ് അസോസിയേഷൻ, ജിജി കളരിസംഘം

എന്നിവർ വിവിധ പരിപാടികൾ സംഘടിപ്പിച്ചു...


ജില്ലാ തല പരിപാടി കൽപറ്റ ഡിവൈ എസ് പി (ഡി. സി ആർ ബി) പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ സ്വാഗതം പറഞ്ഞു എൻഎസ്എസ് എച്ച് എസ് പ്രിൻസിപ്പാൾ ബാബു പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു . വൈത്തിരി എ.ഇ. ഒ കെടി അഷറഫ്,ഒളിമ്പിക് അസോസി യേഷൻ പ്രസിഡണ്ട് ഗോപകുമാർ വർമ്മ, കേരള ജൂഡോ അസോസിയേഷൻ വൈസ് പ്രസിഡണ്ട് ഗിരീഷ് പെരുന്തട്ട , സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, ഖോ ഖൊ അസോസിയേഷൻ പ്രസിഡണ്ട് എ.ഡി. ജോൺ, അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ്, സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി താലിബ്, മെമ്പർ ഹരി, ബോഡി ബിൽഡിംഗ് അസോസിയേഷൻ പ്രസിഡണ്ട് ഷെഫീർ, പഞ്ചഗുസ്തി അസോസിയേഷൻ ഭാരവാഹി ഗ്രിഗറി വൈത്തിരി, ഹനീഫാ കല്ലങ്കോടൻ, രാജീവൻ എന്നിവർ പ്രസംഗിച്ചു





Advertisement

Related News