കൽപ്പറ്റ : കേണൽ ജി വി രാജയുടെ ഓർമ്മദിനമായ ഒക്ടോബർ 13ന് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സംയുക്ത അഭിമുഖ്യത്തിൽ സംസ്ഥാന കായിക ദിനം ആചരിച്ചു. കായിക ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ ടൗണിൽ ഫൺ റൺ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ വി ചെൽസാസിനി ഐഎഎസ് കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ പി വിശ്വനാഥൻ എന്നിവർ ചേർന്ന് ഫൺ റൺ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ എം ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗങ്ങളായ പീറ്റർ ടിവി, സജീവ് കെ ആർ, ഹരി ടി കെ, സെക്രട്ടറി ടി താലിബ് ,സ്പോർട്സ് കൌൺസിൽ അംഗം എ ഡി ജോൺ എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗം പി കെ അയ്യൂബ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ പി വിജയ് ടീച്ചർ നന്ദിയും പറഞ്ഞു. ജില്ലാ സ്പോർട്സ് അക്കാദമിയിലെ കായിക താരങ്ങൾ, എസ് കെ എം ജെ സ്കൂളിലെ എസ്പിസി വിദ്യാർത്ഥികൾ, മോർണിംഗ് വൈബ് കായിക താരങ്ങൾ, പരിശീലകർ തുടങ്ങിയവർ പങ്കെടുത്തു.
Related News
വാട്സ്ആപ്പിൽ വമ്പൻ മാറ്റം! ഇനി സന്ദേശങ്ങൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം
₹2,000-ന് മുകളിലുള്ള UPI ഇടപാടുകൾക്കുള്ള ചാർജ് നീട്ടിവെച്ചു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..!! നിങ്ങൾ കേട്ടോളൂ, നാട്ടുകാരെ കേൾപ്പിച്ചാൽ ഇനി 1000 രൂപ പിഴ, ആവർത്തിച്ചാൽ തടവും പിഴയും
കണ്ണൂരിൽ വിമാനങ്ങൾ താഴ്ന്നു പറക്കും! ആശങ്ക വേണ്ട; എയ്റോ ജിയോഫിസിക്കൽ സർവ്വേ ആരംഭിച്ചു.
ഇന്ത്യയിൽ വീണ്ടുമൊരു 'എൽ ക്ലാസികോ'; ബാഴ്സലോണ-റയൽ മഡ്രിഡ് ലെജൻഡ്സ് പോരാട്ടം നവംബർ 25-ന് കൊൽക്കത്തയിൽ

