പട്ടികജാതി വികസന വകുപ്പിന്റെ ട്രേസ് പരിശീലന പദ്ധതിയുടെ ഭാഗമായി അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 21നും 35നുമിടയിൽ പ്രായമുള്ള സിവിൽ എഞ്ചിനീയറിങ് ബി.ടെക്, എം.ടെക്, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മുൻവർഷങ്ങളിൽ പരിശീലന പദ്ധതിയുടെ ഭാഗമായി രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കിയവരെ പരിഗണിക്കില്ല. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അക്രഡിറ്റഡ് എഞ്ചിനീയർ / ഓവർസീയർ ആയി നിയമിക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്കാണ് നിയമനം. സ്ഥിര നിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബർ 31ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും വകുപ്പിന്റെ വെബ്സൈറ്റ്, ബ്ലോക്ക്, ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും.
ഫോൺ: 04936 203824.

