ഊരുകൂട്ട വോളന്റിയർമാർ നഗരസഭയുടെ അഭിമാനം: ചെയർപേഴ്‌സൺ റസീന അബ്ദുൽ ഖാദർ

Advertisement
Featured Image

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ‘ഡ്രോപ്പ് ഔട്ട് ഫ്രീ മുനിസിപ്പാലിറ്റി’ പദ്ധതിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഊരുകൂട്ട വോളന്റിയർമാർ നഗരസഭയുടെ അഭിമാനമാണെന്ന് നഗരസഭാ ചെയർപേഴ്‌സൺ റസീന അബ്ദുൽ ഖാദർ പ്രസ്താവിച്ചു. ഗോത്ര ഉന്നതികളും വിദ്യാലയങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കിക്കൊണ്ട് രാജ്യത്തിന് തന്നെ മാതൃകയായി മാറിയ ഊരുകൂട്ട വോളന്റിയർമാർക്കുള്ള ദ്വിദിന പരിശീലന പരിപാടിയും തിരിച്ചറിയൽ കാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ചടങ്ങിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷെറീന അബ്ദുള്ള അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പ്രമോദ് കെ. എസ്., ഷിഫാനത്ത് വി. കെ., നഗരസഭാ സെക്രട്ടറി തോമസ് വി. ഡി., ഡയറ്റ് പ്രിൻസിപ്പാൾ ഡോ. സെബാസ്റ്റ്യൻ കെ. എം., എ.ഇ.ഒ. സിജിത ബി. ജെ., ടി.ഇ.ഒ. നിഷ വി. ആർ., ബിന്ദു പ്രമോദ്, അഞ്ജലി ടീച്ചർ, നിഖിൽ പി. എൻ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

നിർവ്വഹണ ഉദ്യോഗസ്ഥൻ പി. എ. അബ്ദുൽ നാസർ സ്വാഗതവും എം.ഇ.സി. പ്രോജക്ട് കോ-ഓർഡിനേറ്റർ ബിൻസി എ. പി. നന്ദിയും രേഖപ്പെടുത്തി.

Advertisement

Related News