പേര്യ 37ൽ കെ.എസ്.ആർ.ടി.സി ബസുംമിൽക്ക് ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; റോഡിൽ ഡീസൽ പരന്നു.

Advertisement
Featured Image

മാനന്തവാടി: നെടുമ്പൊയിൽ റോഡിൽ പേര്യ 37ൽ കെ.എസ്.ആർ.ടി.സി

ബസും മിൽക്ക് ടാങ്കർ ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ടാങ്കർ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി റോഡിൽ ഡീസൽ പരന്നു. യാത്രക്കാർ ക്ക് പരിക്കൊന്നുമില്ല. ഡീസൽ റോഡിൽ പരന്നതോടെ ബൈക്കുകൾ ഉൾ പ്പെടെയുള്ള വാഹനങ്ങൾ തെന്നിമറിഞ്ഞ് അപകടമുണ്ടാകാനുള്ള സാ ധ്യത കണക്കിലെടുത്ത് മാനന്തവാടി അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. തുടർന്ന് റോഡിൽ പരന്ന ഡീസൽ നീക്കം ചെയ്‌ത്‌ അപകടസാധ്യത ഒഴി വാക്കി. മാനന്തവാടി ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ഒ.ജി. പ്രഭാകരന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.കെ. രാജേഷ്,അജിൽ.കെ., ബിനീഷ് ബേബി, ഹോം ഗാർഡ് ശിവദാസൻ, സിവിൽ ഡിഫൻസ് അംഗം ഇബ്രാഹിം പേര്യ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisement

Related News