ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപയാണ് കൂടിയിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 160 രൂപയുടെ വർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 13, 535 രൂപയിലും പവന് 1,08,280 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഇന്നലെ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിന് ശേഷമാണ് നേരിയ തോതിലെങ്കിലും ഈ വില വർധനവ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.
Related News
വോട്ട് ചോരി മാത്രമല്ല, ഇത് അവകാശങ്ങൾ മോഷ്ടിക്കലാണ്; ആനുകൂല്യങ്ങൾക്ക് വോട്ടർ ഐഡി നിർബന്ധമാക്കുന്നതില്‍ രാഹുല്‍
സന്ദീപിന്റെ കൈപിടിച്ച് ശ്രുതി പുതു ജീവിതത്തിലേക്ക്
സംസ്ഥാന മുസാബഖ ഡിസം: 4, 5, 6 ബീനാച്ചിയിൽ ; വരവേൽക്കാൻ വയനാട് ഒരുങ്ങുന്നു
സഹപ്രവർത്തകൻ്റെ കുടുംബത്തെ ചേർത്തുപിടിച്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ
നെല്ലിയമ്പം ജി.എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

