എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഒ.പി. ടിക്കറ്റ് കൗണ്ടർ സ്റ്റാഫ്, ഡ്രൈവർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഒക്ടോബർ 26, 27 തീയതികളിലാണ് അഭിമുഖം. എടവക ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും. ഡോക്ടർ തസ്തികയില് എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് ഒക്ടോബർ 26 ന് രാവിലെ 10നും ഒ.പി. ടിക്കറ്റ് കൗണ്ടർ സ്റ്റാഫ് തസ്തികയിലേക്ക് എസ്.എസ്.എൽ.സി., കമ്പ്യൂട്ടർ പരിജ്ഞാനം, പ്രവൃത്തിപരിചയമുള്ളവര്ക്ക് 26 ന് ഉച്ചയ്ക്ക് രണ്ടിനും അഭിമുഖത്തിൽ പങ്കെടുക്കാം. ഡ്രൈവർ തസ്തികയില് 18 നും 45 നുമിടയില് പ്രായമുള്ള ഏഴാം ക്ലാസ്, എച്ച്.ഡി.വി. ലൈസൻസ്, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്ക്ക് ഒക്ടോബർ 27 ന് രാവിലെ 10നും ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ഡി.എം.എൽ.ടി./ബി.എസ്സി. എം.എൽ.ടി., പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് 27 ന് ഉച്ചയ്ക്ക് രണ്ടിനും അഭിമുഖം നടക്കും.താൽപര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണം. ഫോൺ: 04935-296906.
Related News
ടൗണ്ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള് പൂര്ത്തിയാവുന്നു
ദർഘാസ് ക്ഷണിച്ചു.
ഊരുകൂട്ട വോളന്റിയർമാർ നഗരസഭയുടെ അഭിമാനം: ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ
പേര്യ 37ൽ കെ.എസ്.ആർ.ടി.സി ബസുംമിൽക്ക് ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; റോഡിൽ ഡീസൽ പരന്നു.
ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വില കൂടി; പവന് വർധിച്ചത് 160 രൂപ

