മീനങ്ങാടി : എസ് .എൻ ഡി പി യോഗം കൽപ്പറ്റ യൂണിയൻ പരിധിയിൽ ഉള്ള ശാഖ യോഗങ്ങളുടെ കുടുംബ സംഗമം യോഗം കൗൺസിലർ. പി.റ്റി. മൻമദൻ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഒത്തു ചേർന്ന ജന സമൂഹത്തെ സാക്ഷി ആക്കി ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണഗുരുദേവന്റെ ദർശനങ്ങളാണ് ഇന്ന് ലോകത്തിൽ ഏറ്റവുമധികം ചർച്ച ചെയപെടുന്നത് എന്നും അത്കൊണ്ട് ശാഖ യോഗങ്ങളിൽ ഗുരുദേവന്റെ ആത്മീയത പഠന വിഷയമാക്കണമെന്നും എന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് കെആർ കൃഷ്ണൻ, യൂണിയൻ സെക്രട്ടറി എം.മോഹനൻ, യോഗം ഡയറക്ടർ സാജൻ പൊരുണ്ണിക്കൽ, അഡ്വ . മോഹൻ കേളനംതടത്തിൽ, അനസൂയ രവി, രവി കാഞ്ഞിരംകുന്നിൽ, ബിജു വടക്കേയിൽ എന്നിവർ സംസാരിച്ചു.ഏറ്റവും കൂടുതൽ കാലം പ്രാർത്ഥന സഭകൾ നടത്തി പേരെടുത്ത വനിതാ സംഘം പ്രസിഡന്റ് നളിനി കൊച്ചുവട്ടപ്പാറയിലിനെ യോഗത്തിൽ ആദരിച്ചു.
Ariyippu
ശ്രീ നാരായണ ഗുരുവിൻ്റെ ദർശനം ലോകം ഇന്ന് ചർച്ച ചെയ്യപ്പെടുന്നു:പി.ടി. മൻമദൻ
Related News
ട്രെയിനിൽ ഉച്ചത്തിലുള്ള ഫോൺവിളിക്കും പാട്ടിനും പൂട്ട്; 1000 രൂപ പിഴ, ആവർത്തിച്ചാൽ 6 മാസം തടവോ 5000 രൂപ പിഴയോ!
ഹാർട്ട് അറ്റാക്ക് കേസുകൾ കൂടുന്നു, ഭക്ഷണത്തിലെ ഉപ്പ് ഉപയോഗത്തിന് നിയന്ത്രണവുമായി കർണാടക സർക്കാർ, ഹോട്ടലുകൾക്ക് കർശന നിർദ്ദേശം
ലൈസൻസ് ഇല്ലാത്ത സ്പാകൾക്കെതിരെ ശക്തമായ നടപടി, പൂട്ടിക്കും; ഓപ്പറേഷൻ സ്പാ നടപ്പാക്കുകയാണെന്ന് ചെന്നിത്തല
ഹാർട്ട് അറ്റാക്ക് കേസുകൾ കൂടുന്നു, ഭക്ഷണത്തിലെ ഉപ്പ് ഉപയോഗത്തിന് നിയന്ത്രണവുമായി കർണാടക സർക്കാർ, ഹോട്ടലുകൾക്ക് കർശന നിർദ്ദേശം
സൗദി യാത്രയിൽ മരുന്നുകൾ കൊണ്ടുപോകുന്നോ? മരുന്നുകൾ കൊണ്ടുവരുമ്പോൾ ഡോക്ടറുടെ കുറിപ്പടി എപ്പോഴും കൈയിൽ കരുതണം:പ്രവാസികൾ അറിയേണ്ട സുപ്രധാന വിവരങ്ങൾ

