സൗദി യാത്രയിൽ മരുന്നുകൾ കൊണ്ടുപോകുന്നോ? മരുന്നുകൾ കൊണ്ടുവരുമ്പോൾ ഡോക്ടറുടെ കുറിപ്പടി എപ്പോഴും കൈയിൽ കരുതണം:പ്രവാസികൾ അറിയേണ്ട സുപ്രധാന വിവരങ്ങൾ

Advertisement
Featured Image

സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുമ്പോൾ മരുന്നുകൾ കൊണ്ടുപോകുന്നതിൽ കർശന ജാഗ്രത വേണമെന്ന് അധികൃതരുടെ നിരന്തര മുന്നറിയിപ്പ്. ജിദ്ദ എയർപോർട്ടിൽ മലയാളി നഴ്സിനുണ്ടായ ദുരനുഭവം ഉൾപ്പെടെയുള്ള സംഭവങ്ങൾ വലിയ ആശങ്കയ്ക്ക് ഇടയാക്കിയ പശ്ചാത്തലത്തിൽ, പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പരിശോധിക്കാം.


മരുന്നുകൾ കൊണ്ടുപോകുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം?


1. ഡോക്ടറുടെ കുറിപ്പടി നിർബന്ധം: മരുന്നുകൾ കൊണ്ടുവരുമ്പോൾ ഡോക്ടറുടെ കുറിപ്പടി എപ്പോഴും കൈയിൽ കരുതണം. എന്നാൽ കുറിപ്പടിയുണ്ടെന്ന് കരുതി എല്ലാ മരുന്നുകളും സൗദിയിലേക്ക് കൊണ്ടുവരാൻ സാധിക്കില്ല. ചില മരുന്നുകൾക്ക് പ്രത്യേക അനുമതി ആവശ്യമാണ്."


"2. നിരോധിച്ചതും നിയന്ത്രിതവുമായ മരുന്നുകൾ: നിരോധിച്ച മരുന്നുകൾ ഒരു കാരണവശാലും കൊണ്ടുവരാൻ പാടില്ല. നിയന്ത്രണമുള്ള മരുന്നുകളാണെങ്കിൽ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ അനുമതിയും ആവശ്യമായ രേഖകളും വേണം. നാട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന ചില ചുമമരുന്നുകളിൽ പോലും 'കോഡീൻ' അടങ്ങിയിട്ടുണ്ടാകാം. ഇത്തരം മരുന്നുകൾ സൗദി എയർപോർട്ടിൽ വലിയ പരിശോധനയ്ക്കും നിയമനടപടികൾക്കും കാരണമാവാം.


1. പ്രത്യേക ശ്രദ്ധ വേണ്ട മരുന്നുകൾ: നമ്മൾ കഴിക്കാറുള്ള അൽപ്രസൊലം, ക്ലോണസെപാം, ഡയസെപാം, ട്രമഡോൾ തുടങ്ങിയ മരുന്നുകൾ കൊണ്ടുവരുന്നതിന് മുമ്പ് കടുത്ത മുൻകരുതൽ ഉറപ്പാക്കണം. സാധാരണയായി ഒരു മാസത്തേക്കുള്ള മരുന്നുകൾ മാത്രമേ കൊണ്ടുവരാവൂ എന്നാണ് നിർദേശം. കൂടാതെ, മരുന്നുകൾ കമ്പനി നൽകിയ യഥാർഥ പാക്കറ്റിൽ തന്നെ സൂക്ഷിക്കണം."

 

"4. വെബ്‌സൈറ്റ് വഴി മുൻകൂർ അനുമതി തേടാം: മരുന്നുകൾ കൊണ്ടുവരുന്നതിന് മുമ്പ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ cds.sfda.gov.sa എന്ന വെബ്സൈറ്റിൽ വിവരങ്ങൾ പരിശോധിക്കാം. ആവശ്യമായ മുൻകൂർ അനുമതിയും ഈ വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. മരുന്നുമായി ബന്ധപ്പെട്ട ഡോക്ടറുടെ കുറിപ്പടിയും മറ്റ് രേഖകളും ആറുമാസത്തിൽ കൂടുതൽ പഴക്കമുള്ളതാകരുത്.


1. പാഴ്സലുകളും മറ്റുള്ളവരുടെ ബാഗുകളും സൂക്ഷിക്കുക: മറ്റൊരാൾക്കുവേണ്ടിയാണ് മരുന്ന് കൊണ്ടുവരു

    ന്നതെങ്കിലും ആവശ്യമായ     

    രേഖകളു അനുമതികളും   

    ഉണ്ടെന്ന്ഉറപ്പാക്കണം.

    മറ്റുള്ളവർ നൽകുന്ന   

    പാഴ്സലുകളബാഗുക

    ളോ ഉള്ളടക്കം പരിശോധി

    ക്കാതെ ഒരിക്കലും വിമാന

     യാത്രയ്ക്കകൊണ്ടു

     പോകരുത്.


സൗദി എയർപോർട്ടുകളിൽ നിരോധിതവും നിയന്ത്രിതവുമായ മരുന്നുകൾ കണ്ടെത്താൻ കർശന പരിശോധനകളാണ് ഉള്ളത്. നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷകളാണ് പ്രവാസികളെ കാത്തിരിക്കുന്നത്. ഇന്ത്യൻ എംബസിയും കോൺസുലേറ്റും ഉൾപ്പെടെയുള്ള അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, വേണ്ടത്ര വിവരമില്ലാതെ മരുന്നുകളുടെ പേരിൽ പ്രവാസികളും തീർഥാടകരും വിമാനത്താവളങ്ങളിൽ കുടുങ്ങുന്ന വാർത്തകൾ ആവർത്തിക്കുകയാണ്. യാത്രയ്ക്കും മുമ്പ് നിയമങ്ങൾ കൃത്യമായി പാലിക്കുക.

Advertisement

Related News