എടക്കൽ ഊരാളി ഉന്നതിയിൽ മാറ്റത്തിന്റെ തിരിതെളിച്ച് 'പുനർജനി'

Advertisement
Featured Image

എടക്കൽ: സുൽത്താൻ ബത്തേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ പരിധിയിലുള്ള നെന്മേനി ഗ്രാമപഞ്ചായത്ത് 24-ാം വാർഡ് എടക്കൽ ഊരാളി ഉന്നതിയിൽ പുത്തൻ ഉണർവേകി ''പുനർജനി – പുതിയൊരു പ്രഭാതത്തിലേക്ക് ഒരുമിച്ചൊരു ചുവട് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാർ ഉദ്ഘാടനം ചെയ്യുകയും മുഖ്യ വിഷയാവതരണം നടത്തുകയും ചെയ്തു.

സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരിയുടെ വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ഓരോ കുടുംബവും ജാഗരൂകരാകണമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നതികളിലെ കുഞ്ഞുങ്ങളുടെ കൃത്യമായ വിദ്യാഭ്യാസവും പോഷകാഹാരവും ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികൃതർ പ്രത്യേക ശ്രദ്ധ ചെലുത്തണം. കുട്ടികളുടെ സർഗാത്മകതയും കായികശേഷിയും വളർത്തിയെടുക്കാൻ കായികമേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നൽകണമെന്നും,മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അവരെ ആദരിക്കാൻ സമൂഹം മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.പുതുതലമുറയ്ക്ക് കരുത്തും ദിശാബോധവും നൽകുന്നതിലൂടെ മാത്രമേ ലഹരിമുക്തവും സുരക്ഷിതവുമായ നല്ലൊരു നാളെ സൃഷ്ടിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ ഊരുമൂപ്പൻ പി.ശാന്ത അധ്യക്ഷത വഹിച്ചു.ട്രൈബൽ പ്രമോട്ടർ വി.കെ.അനുപ്രിയ സ്വാഗതം ആശംസിച്ചു.ഇ.രാധ, എ.ജി.രഞ്ചിനി,എം. മിനി,കെ.കെ.ദേവി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രൈബൽ പ്രമോട്ടർ ഇ.എം.സൗമ്യ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ഉന്നതി നിവാസികളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.

Advertisement

Related News

ട്രെയിനിൽ ഉച്ചത്തിലുള്ള ഫോൺവിളിക്കും പാട്ടിനും പൂട്ട്; 1000 രൂപ പിഴ, ആവർത്തിച്ചാൽ 6 മാസം തടവോ 5000 രൂപ പിഴയോ!

LATEST
News Image

ഹാർട്ട് അറ്റാക്ക് കേസുകൾ കൂടുന്നു, ഭക്ഷണത്തിലെ ഉപ്പ് ഉപയോഗത്തിന് നിയന്ത്രണവുമായി കർണാടക സർക്കാർ, ഹോട്ടലുകൾക്ക് കർശന നിർദ്ദേശം

LATEST
News Image

ലൈസൻസ് ഇല്ലാത്ത സ്പാകൾക്കെതിരെ ശക്തമായ നടപടി, പൂട്ടിക്കും; ഓപ്പറേഷൻ സ്പാ നടപ്പാക്കുകയാണെന്ന് ചെന്നിത്തല

LATEST
News Image

ഹാർട്ട് അറ്റാക്ക് കേസുകൾ കൂടുന്നു, ഭക്ഷണത്തിലെ ഉപ്പ് ഉപയോഗത്തിന് നിയന്ത്രണവുമായി കർണാടക സർക്കാർ, ഹോട്ടലുകൾക്ക് കർശന നിർദ്ദേശം

LATEST
News Image

സൗദി യാത്രയിൽ മരുന്നുകൾ കൊണ്ടുപോകുന്നോ? മരുന്നുകൾ കൊണ്ടുവരുമ്പോൾ ഡോക്ടറുടെ കുറിപ്പടി എപ്പോഴും കൈയിൽ കരുതണം:പ്രവാസികൾ അറിയേണ്ട സുപ്രധാന വിവരങ്ങൾ

LATEST
News Image