ലൈസൻസ് ഇല്ലാത്ത സ്പാകൾക്കെതിരെ ശക്തമായ നടപടി, പൂട്ടിക്കും; ഓപ്പറേഷൻ സ്പാ നടപ്പാക്കുകയാണെന്ന് ചെന്നിത്തല

Advertisement
Featured Image

അനധികൃതമായി സ്പാ നടത്തി ലൈംഗിക ചൂഷണം വ്യാപകമാകുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സ്പാ നടപ്പാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മൂന്നുനാല് ദിവസമായി പൊലീസ് റെയ്ഡ് പുരോഗമിക്കുന്നുണ്ട്. യാതൊരു നിയമവും പാലിക്കാതെ സ്പാ നടത്തുന്നു. ഷോപ്പ് ആൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് പ്രകാരമാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നതെന്നും നിയമനിർമാണത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കോവളത്ത് ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് പൊലീസ് പരിശോധന കടുപ്പിക്കുന്നത്.


പെൺകുട്ടികളെയും കുടുംബങ്ങളെയും ചൂഷണം ചെയ്യാനും ആളുകളെ വഞ്ചിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനും പലയിടങ്ങളിലും സ്പാകൾ പ്രവർത്തിക്കുകയാണ്. നിരവധി പരാതികൾ ഉയർന്നുവരികയാണ്. ലൈസൻസ് ഇല്ലാതെ നടത്തുന്ന സ്പാകൾക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നും യാതൊരു നിയമം പാലിക്കാതെ നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾ പൂട്ടിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

Advertisement

Related News

ട്രെയിനിൽ ഉച്ചത്തിലുള്ള ഫോൺവിളിക്കും പാട്ടിനും പൂട്ട്; 1000 രൂപ പിഴ, ആവർത്തിച്ചാൽ 6 മാസം തടവോ 5000 രൂപ പിഴയോ!

LATEST
News Image

ഹാർട്ട് അറ്റാക്ക് കേസുകൾ കൂടുന്നു, ഭക്ഷണത്തിലെ ഉപ്പ് ഉപയോഗത്തിന് നിയന്ത്രണവുമായി കർണാടക സർക്കാർ, ഹോട്ടലുകൾക്ക് കർശന നിർദ്ദേശം

LATEST
News Image

ഹാർട്ട് അറ്റാക്ക് കേസുകൾ കൂടുന്നു, ഭക്ഷണത്തിലെ ഉപ്പ് ഉപയോഗത്തിന് നിയന്ത്രണവുമായി കർണാടക സർക്കാർ, ഹോട്ടലുകൾക്ക് കർശന നിർദ്ദേശം

LATEST
News Image

സൗദി യാത്രയിൽ മരുന്നുകൾ കൊണ്ടുപോകുന്നോ? മരുന്നുകൾ കൊണ്ടുവരുമ്പോൾ ഡോക്ടറുടെ കുറിപ്പടി എപ്പോഴും കൈയിൽ കരുതണം:പ്രവാസികൾ അറിയേണ്ട സുപ്രധാന വിവരങ്ങൾ

LATEST
News Image

എടക്കൽ ഊരാളി ഉന്നതിയിൽ മാറ്റത്തിന്റെ തിരിതെളിച്ച് 'പുനർജനി'

LATEST
News Image